27
Mar 2024
Wed
27 Mar 2024 Wed
three labours dies in piravam landslide

പിറവത്ത് നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞുവീണ് മൂന്ന് അതിഥിതൊഴിലാളികള്‍ മരിച്ചു. പിറവം പേപ്പതിയില്‍ ബുധന്‍ വൈകീട്ട് അഞ്ചോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഫൗണ്ടേഷന്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴേക്കും മൂവരും മരിച്ചിരുന്നു.