വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് പ്രതിശ്രുതവരനായ ജിം ഉടമയെ പിതാവ് കുത്തിക്കൊന്നു. ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം. 29കാരനായ ഗൗരവ് സിംഗാള്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൗരവിന്റെ പിതാവ് രംഗലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.(father stabbed to death son hours before his wedding)
|
മകന് തന്നെ നിത്യവും അവഹേളിച്ചിരുന്നുവെന്നും ഇതിന്റെ പക മൂലമാണ് കൊലപ്പെടുത്തിയതെന്നും രംഗലാല്‍ മൊഴി നല്കി. മുഖത്തും നെഞ്ചിലുമായി 15 കുത്തുകളാണ് ഗൗരവിന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. ഫിറ്റ് ബോക്സ് എന്ന പേരില്‍ ജിംനേഷ്യം നടത്തിയിരുന്ന ഗൗരവ് ഡെവിള്‍ എക്സ്റ്റന്‍ഷനിലെ വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
വിവാഹദിവസം രാവിലെ വരനുമായി വേദിയിലേക്കു പോവാന്‍ അതിഥികള്‍ തയ്യാറാവുകയും വലിയ ശബ്ദത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തു. എന്നാല്‍ ഗൗരവ് ഒരുങ്ങിവരാത്തതിനെ തുടര്‍ന്ന് അതിഥികള്‍ നടത്തിയ തിരച്ചിലില്‍ ആണ് ചോരയില്‍ കുളിച്ച നിലയില്‍ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തിയത്. മകനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട രംഗലാലിനെ വൈകീട്ടോടെ പൊലീസ് പിടികൂടി. വിവാഹം കുടുംബങ്ങള്‍ ആലോചിച്ച് നിശ്ചയിച്ചതാണെന്നു പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





