25
Mar 2024
Fri
25 Mar 2024 Fri
five caught with 4 kilogram ganja

തമിഴ്‌നാട്ടില്‍ നിന്നു കടത്തിക്കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി തിരുവനന്തപുരം ചൊവ്വരയില്‍ അഞ്ചുപേര്‍ പിടിയില്‍. കാട്ടാക്കട സ്വദേശി ശരത് (26), പേരേക്കോണം സ്വദേശികളായ വിഷ്ണു (23), ശ്രീരാഗ് (27), അജി ജോര്‍ജ് (28), പാറശ്ശാല സ്വദേശി വിവിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്‌സൈസും മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റും സംയുക്തമായാണ് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ചൊവ്വാരയില്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കളെ പിടികൂടിയത്. തീരദേശ മേഖലകളില്‍ ചെറു പൊതികളിലാക്കി വില്‍പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു.