02
Mar 2024
Sat
02 Mar 2024 Sat
sdpi worker hacked to death in mysore

മൈസൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. സാമൂഹിക പ്രവർത്തകനും മതപണ്ഡിതനും കൂടിയായ മൗലാന ഹാഫിസ് അക്മൽ പാഷയാണ് കൊല്ലപ്പെട്ടത്. മൈസൂർ ന​ഗരത്തിലെ രാജീവ് ന​ഗറിലെ നിമ്ര മസ്ജിദിനു മുന്നിൽ വച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അക്മൽ പാഷയെ ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഉദയ​ഗിരി പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക