കുവൈത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് തങ്ങളുടെ 40ാമത് ഔട്ട്ലെറ്റ് എഗൈലയില്‍ തുറന്നു. ഷെയ്ഖ് ദാവൂദ് സല്മാന് അല്‍ സബാഹ് പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജാസിം ഖമിസ് അല്‍ ഷറാ, ഗ്രാന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് ചേലാട്ട്, ജമാല്‍ അല്‍ ദോസരി, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജ്യനല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീര്‍, ഡിആര്‍ഓ തഹ്സീര്‍ അലി, സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, മറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.(grand hypermarket opens 40th outlet at egaila)
|
ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റില് ലോകമെമ്പാടുമുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, സീഫുഡ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇന്‍-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഈ സ്റ്റോറില്‍ ലഭ്യമാണ്.
ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും ഗ്രാന്‍ഡ് മാനേജ്മെന്റ് ടീമിനോടും അവരുടെ ടീം വര്‍ക്കിനും പിന്തുണയ്ക്കും ഡോ. അന്‍വര്‍ അമീന് ചേലാട്ട് ഉദ്ഘാടനവേളയില്‍ നന്ദി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരവും വിലയും സേവനവും നല്കാന് ഗ്രാന്‍ഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ മുക്കിലും മൂലയിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സാന്നിധ്യമുണ്ടെന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോര്‍ തുറക്കുന്നതെന്ന് ഗ്രാന്‍ഡ് കുവൈറ്റ് റീജിയണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി പറഞ്ഞു. വളര്‍ച്ചയും വിജയവും കൈവരിക്കാന്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പല്‍ അധികൃതരുടെയും പിന്തുണയും അദ്ദേഹം അംഗീകരിച്ചു.




