26
Mar 2024
Tue
26 Mar 2024 Tue

മലപ്പുറത്ത് യുവാവ് കസ്റ്റഡിയില്‍ മരിച്ചു; പൊലീസ് മര്‍ദനമാണ് കാരണമെന്ന് ബന്ധുക്കള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മലപ്പുറത്ത് പൊലിസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു. പൊലീസ് മര്‍ദനമാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നതോടെ സംഭവം വിവാദമായി. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് മരിച്ചത്. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നലെ പാണ്ടിക്കാട് പൊലീസ് മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

മൊയ്തീന്‍ കുട്ടി സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനല്‍ വച്ച് മര്‍ദിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണ മൊയ്തീന്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതായും പൊലീസ് പറയുന്നു.

police custody death in malappuram