ചാണ്ഡിഗഡ്: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ഹരിയാനയിലെ BJP- JJP മന്ത്രിസഭ രാജിവച്ചു. രാവിലെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും മന്ത്രിസഭാ അംഗങ്ങളും ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ്ക്ക് രാജി സമര്‍പ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് ഘട്ടറിന്റെ രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ജെ.പിയെ പിളര്‍ത്തി അഞ്ച് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തേക്കും.
|
ബിജെപിക്ക് ആറ് സ്വതന്ത്ര നിയമസഭാംഗങ്ങളും ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി) യില്‍ നിന്ന് ഒരാളുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. 90 അംഗ ഹരിയാന നിയമസഭയില്‍ ബി.ജെ.പിക്ക് 41, കോണ്‍ഗ്രസിന് 30, ജെ.ജെ.പി.ക്ക് 10. ഏഴ് പേര്‍ സ്വതന്ത്രരാണ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), എച്ച്എല്‍പി എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എ വീതവും ഉണ്ട്.
Chief Minister ML Khattar quits as BJP, Haryana ally ‘head for split’





