25
Mar 2024
Fri
25 Mar 2024 Fri
bride to be committed suicide month before her marriage

കോഴിക്കോട്ട് അടുത്തമാസം വിവാഹിതയാവേണ്ട യുവതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചു. മേപ്പയൂര്‍ കീഴ്പ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന(24)യാണ് മരിച്ചത്. വ്യാഴം ഉച്ചയോടെയാണ് അഞ്ജന തീകൊളുത്തിയത്.(bride to be committed suicide month before her marriage)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് മിംസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.