28
Mar 2024
Wed
28 Mar 2024 Wed
woman doctor dies by jumped to sea after depression

വിഷാദരോഗത്തെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ അടല്‍ സേതു പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. മുംബൈ പരേല്‍ സ്വദേശിയായ ഡോ. കിഞ്ജാല്‍ കാന്തിലാല്‍ ഷാ(43)ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ചയാണ് ഡോക്ടര്‍ പാലത്തില്‍ നിന്ന് ചാടിയത്. ഡോക്ടറുടെ വീട്ടില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.(woman doctor dies by jumped to sea after depression)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഡോക്ടറുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. മാര്‍ച്ച് 18ന് ഡോക്ടര്‍ ടാക്‌സി വിളിച്ചാണ് അടല്‍ സേതു പാലത്തിലേക്ക് പോയത്. പാലത്തില്‍ വാഹനം നിര്‍ത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയിരുന്നില്ല. നിരവധി തവണ നിര്‍ബന്ധിച്ചപ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തുകയും ഉടന്‍ തന്നെ ഡോക്ടര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടുകയുമായിരുന്നു.

ടാക്‌സി ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഡോക്ടറുടെ പിതാവ് വീട്ടിലെത്തിയപ്പോള്‍ ആത്മഹത്യാ കുറിപ്പ് കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ അടല്‍ സേതു പാലത്തിലേക്ക് പോവുകയാണെന്നായിരുന്നു ഡോക്ടറുടെ ആത്മഹത്യാകുറിപ്പ്.

10 വര്‍ഷത്തോളമായി മകള്‍ വിഷാദരോഗിയായിരുന്നുവെന്നും ഇതിനുള്ള ചികില്‍സ തേടിവരികയായിരുന്നുവെന്നും ഡോക്ടറുടെ പിതാവ് പറഞ്ഞു. അടുത്തിടെയാണ് മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍പ്പാലമായ അടല്‍ സേതു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്(അടല്‍ സേതു)പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ഇതില്‍ 16.5 കിലോമീറ്ററും കടലിനുമുകളിലൂടെയാണ് കടന്നുപോവുന്നത്.