02
Mar 2024
Thu
02 Mar 2024 Thu
malayali film producer died in sharjah

ദുബൈ: തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. മലയാള സിനിമാ നിര്‍മ്മാതാവും ഫോര്‍ത്ത് വ്യൂ ടെക്‌നിക്കല്‍ കോണ്‍ട്രാക്ടിങ് ഉടമയുമായ തൃശൂര്‍ കൊരട്ടി ചക്കിയേത്തില്‍ സി.ഒ. തങ്കച്ചന്‍ (53) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിറ്റ കാറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസമാണ് പൊടുന്നനെയുള്ള നിര്യാണം. താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.

ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കള്‍: യുവ നടന്‍ ഗോഡ്വിന്‍, ക്രിസ്വിന്‍.

നടന്‍ രവീന്ദ്രജയന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ്, ഉര്‍വ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന ചിത്രമാണ് കിറ്റ കാറ്റ്.