കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മുതല്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയെന്ന് കലാവസ്ഥാ വകുപ്പ്. ഇതുമൂലം രാത്രി ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. പകല്‍ പൊതുവെ മിതമായ ചൂടും രാത്രി തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖറാവി വ്യക്തമാക്കി. (Kuwait: Scattered Rain Expected During Weekend)
|
താപനില പകല്‍ സമയത്ത് 25 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ ആവും. ഇന്ന് വൈകീട്ടോടെ രാജ്യത്ത് അങ്ങിങ്ങായി മഴയുണ്ടാവും. ശനിയാഴ്ച്ച മാറിനില്‍ക്കുന്ന മഴ ഞായറാഴ്ച്ച വീണ്ടുമെത്തും. വടക്കുപടിഞ്ഞാറന്‍ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തില്‍ വീശും. കടലില്‍ ഒരടി മുതല്‍ മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഇടവിട്ടുള്ള ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





