07
Mar 2024
Sat
07 Mar 2024 Sat

തിരുവനന്തപുരം: കേരളത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ മുന്നില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ മാത്രം ഗതാഗത നിയമലംഘനത്തിന് 2,47,558 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗതാഗത നിയമലംഘനത്തിന് മലപ്പുറം, തൃശ്ശൂര്‍ ജില്ലകളാണ് തിരുവനന്തപുരത്തിന് തൊട്ടുപിന്നില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022, 23 സാമ്പത്തിക വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അമിത വേഗതയ്ക്കും ചുവപ്പ് സിഗ്‌നല്‍ ലംഘനത്തിനും ഉള്‍പ്പെടെ 15,66,629 കേസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. നിയമം ലംഘിച്ചതിന് ഇക്കാലയളവില്‍ പിഴയായി 14,98,30,750 രൂപയും വാഹന ഉടമകളില്‍ നിന്ന് ഈടാക്കി.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022 ല്‍ കേരളത്തില്‍ 43,910 റോഡ് അപകടങ്ങളായി 4,317 പേരാണ് മരിച്ചത്. 49,307 പേര്‍ക്ക് പരിക്കേറ്റു. 2022 ല്‍ തിരുവനന്തപുരം ജില്ലയിലാ?ണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 543 മരണങ്ങളാണ്.

2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 32,073 വാഹനാപകടങ്ങളിലായി 2,776 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇക്കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത അപകട മരണങ്ങളുടെ കണക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ല.

traffic rule violation thiruvananthapuram district

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക