20
Mar 2024
Tue
20 Mar 2024 Tue
india pak lesbian couples break over cheating weeks before wedding

അഞ്ചുവര്‍ഷം നീണ്ട ബന്ധം വിവാഹത്തില്‍ കലാശിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ-പാക് ലെസ്ബിയന്‍ ഇണകള്‍ വേര്‍പിരിഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കൂടിയായ ഇന്ത്യക്കാരി അഞ്ജലി ചക്രയും പാക് വനിത സുഫി മാലിക്കുമാണ് വിവാഹത്തിന് ആഴ്ചകള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞത്.(india pak lesbian couples break up over cheating weeks before wedding)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ലാണ് ഇരുവരും ലെസ്ബിയന്‍ ബന്ധം തുടങ്ങിയത്. അന്ന് നടത്തിയ ഇഴുകിച്ചേര്‍ന്ന ഫോട്ടോഷൂട്ടിലൂടെയായിരുന്നു ഇരുവരും ശ്രദ്ധനേടിയത്. ഒരുവര്‍ഷം മുമ്പ് സുഫി മാലിക് അഞ്ജലിയെ പ്രൊപ്പോസ് ചെയ്യുകയും ഉടന്‍ തന്നെ അംഗീകരിക്കപ്പെടുകയുമായിരുന്നു.

ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍ വച്ചു നടത്തിയ പ്രൊപ്പോസല്‍ പക്ഷേ വിവാഹത്തിലെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ പാഴാവുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബ്രേക്കപ്പ് വാര്‍ത്ത സുഫി മാലിക്ക് പുറത്തുവിട്ടത്.

താന്‍ അഞ്ജലിയെ വഞ്ചിച്ചുവെന്നും അതിനാല്‍ അവളോട് മാപ്പപേക്ഷിച്ചുകൊണ്ട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും സുഫി പറയുന്നു. അഞ്ജലിയും ബ്രേക്കപ്പ് വിവരം സ്ഥിരീകരിച്ചു. സുഫിയുണ്ടാക്കിയ വിശ്വാസക്കുറവ് മൂലം തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അഞ്ജലിയും കുറിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക