കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ തന്ത്രങ്ങള്‍ പയറ്റുന്ന ബിജെപിക്ക് കഴിഞ്ഞ ദിവസം കിട്ടിയത് വായടപ്പന്‍ മറുപടി. വോട്ടറുടെ മറുപടിയും ഉപദേശവും കേട്ട് വിളിച്ചയാള്‍ തന്നെ മാറിചിന്തിക്കുന്ന അവസ്ഥയിലായി. ( Reply for BJP tele caller viral )
|
ബിജെപി ഓഫിസില്‍ നിന്നെന്ന പേരില്‍ ടെലികോളര്‍മാരെ ഉപയോഗിച്ച് പാര്‍ട്ടി വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തിയ വോട്ടമാരെ തിരഞ്ഞുപിടിച്ച് വിളിച്ച് ബ്രെയിന്‍ വാഷ് ചെയ്യുകയാണ് പരിപാടി.
ബിജെപി ഓഫിസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി വിളിച്ച പെണ്‍കുട്ടിയുടെ ആദ്യത്തെ ചോദ്യം തന്നെ പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയുടെ പേമെന്റ് കിട്ടുന്നുണ്ടോ എന്നായിരുന്നു. സൂലോചന എന്ന് പേരായ വോട്ടറെയാണ് വിളിച്ചത്. കിട്ടുന്നുണ്ടെന്നറിയിച്ചപ്പോള്‍ ബിജെപി ഭരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായി അടുത്ത ചോദ്യം. ഇതിനുള്ള സൂലോചന ചേച്ചിയുടെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
പെട്രോളിന്റെയും ഗ്യാസിന്റെയും വില വര്‍ധനവും തൊഴിലില്ലായ്മയും മണിപ്പൂരും മുതല്‍ സിഎഎ വിഷയത്തിലെ വര്‍ഗീയത വരെ എടുത്തിട്ട് സൂലോചന ചേച്ചി വിളിച്ച കൊച്ചിനെ എടുത്തിട്ട് അലക്കി. വോട്ട് ചോദിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നമ്മളും കൂടി മനസ്സിലാക്കണം. നിങ്ങളെ പോലുള്ള ചെറിയ പിള്ളേര്‍ നമ്മുടെ രാജ്യത്തെ ഇങ്ങിനെ മതത്തിന്റെ പേരില്‍ കീറി മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കണം എന്ന സൂലോചന ചേച്ചീടെ ഉപദേശം കേട്ട് കിളിപോയ പെണ്‍കുട്ടി ഒകെ, ഒകെ എന്ന് സമ്മതിച്ചാണ് ഒടുവില്‍ ഫോണ്‍ വച്ചത്.





