02
Mar 2024
Sun
02 Mar 2024 Sun
29 year old woman dies after converting to islam

ദുബൈയില്‍ ഇസ് ലാം ആശ്ലേഷണത്തിനു പിന്നാലെ 29കാരി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. മാര്‍ച്ച് 25നാണ് ഡാരിയ കോട്‌സാരങ്കോ എന്ന യുക്രയ്ന്‍ യുവതി ഇസ് ലാം മതം സ്വീകരിച്ചത്. വെള്ളിയാഴ്ച ഹൃദയാഘാതമുണ്ടാവുകയും ഡാരിയ മരിക്കുകയുമായിരുന്നു.(29 year old woman dies after converting to islam)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുവര്‍ഷം മുമ്പ് ദുബൈയില്‍ ആദ്യമായി എത്തിയപ്പോള്‍ ഡാരിയ ഇസ് ലാം മതത്തെക്കുറിച്ചും പ്രാദേശിക സംസ്‌കാരത്തെക്കുറിച്ചുമറിയാന്‍ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്നുവെന്ന് ദുബൈ ഇമാം ഫാരിസ് അല്‍ ഹമ്മാദി പറഞ്ഞു. ഒട്ടേറെ ചോദ്യങ്ങളിലൂടെ സംശയനിവാരണം നടത്തിയ ശേഷമാണ് ഡാരിയ മാര്‍ച്ച് 25ന് ഇസ് ലാം ആശ്ലേഷിച്ചത്.

യുവതി തുടര്‍ന്ന് റമദാന്‍ വ്രതം അനുഷ്ഠി്ക്കുകയും ചെയ്തു. വ്രതം അനുഷ്ഠിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. യുവതിക്ക് ദുബൈയില്‍ ബന്ധുക്കളൊന്നുമില്ലെങ്കിലും അല്‍ ഖുസൈസ് ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്കച്ചടങ്ങില്‍ പ്രവാസികളും സ്വദേശികളുമായി നൂറുകണക്കിന് പേര്‍ സംബന്ധിച്ചു.

ഡാരിയയുടെ ഖബറടക്കച്ചടങ്ങില്‍ സംബന്ധിക്കുന്നവര്‍