അമ്പലപ്പുഴ: ഈസ്റ്റര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു. തകഴി പഞ്ചായത്തിലെ കരുമാടി ഇരുപതില്‍ച്ചിറയില്‍ (ജോജി ഭവന്‍) അലക്സ്-ലൈസമ്മ ദമ്പതികളുടെ മകന്‍ ജോജി അലക്സ് (30) ആണ് മരിച്ചത്.(expatriate drowns after he came to celebrate easter)
|
ഈസ്റ്റര്‍ ആഘോഷിക്കാന്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടത്തിന്റെ കിഴക്കേ ചിറയിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ജോജി. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സമീപത്തെ പുക്കൈതയാറില്‍ നീന്താനിറങ്ങിയ ജോജി മുങ്ങിത്താഴുകയായിരുന്നു.
പൊലീസും തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്നു നടത്തിയ സംയുക്ത തിരച്ചിലില്‍ വൈകീട്ട് നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരി: സ്റ്റെല്ല. വിദേശത്തായിരുന്ന ജോജി ഒന്നര മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്.





