27
Apr 2024
Tue
27 Apr 2024 Tue
man dies in Kothamangalam after hits lightning

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. വടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വടാട്ടുപാറ പലവന്‍പടിയില്‍ പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്.(man dies in Kothamangalam after hits lightning)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിന്നലേറ്റ് മരം കത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.