ദുബൈ: യുഎഇയിലെ യുവ സംരംഭകനും ജീവ കാരുണ്യ മേഖലയിലെ നിറസാനിധ്യവുമായ റുഷ്ദി ബിന്‍ റഷീദിന് ഗോള്‍ഡന്‍ വിസ അംഗീകാരം. ദുബൈ സര്‍ക്കാരാണ് ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചത്.
|
ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തങ്ങളിലെ ഇടപെടലും നിരവധി ബിസിനസ്സ് സാധ്യതകള്‍ യുഎയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അറബ് കമ്മ്യൂണിറ്റിയിലെ അത്യപൂര്‍വ പരിപാടികളില്‍ പോലും സാനിധ്യമായ മലയാളി എന്ന സവിശേഷതകൊണ്ടും റുഷ്ദി ബിന്‍ റഷീദ് വ്യത്യസ്തനാകുന്നു. കണ്ണൂര്‍ സിറ്റി സ്വദേശിയായ റുഷ്ദി യുഎഇ കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ സ്ഥാപക സെക്രട്ടറി കൂടിയാണ് .
റാസ് അല്‍ ഖൈമ രാജ കുടുംബാംഗം ഹിസ് എക്സ്ല്ലെന്സി ഷെയ്ഖ് അമ്മാര്‍ ബിന്‍ സാലം അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഫൈസല്‍ മലബാര്‍ അധ്യക്ഷനായിരുന്നു. മുഖ്യാഥിതിയായി മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി പങ്കെടുത്തു.
ചടങ്ങില്‍ സാലം അല്‍ ഹാഷിമി, സാലിഹ് അല്‍ അന്‍സാരി, മുഹമ്മദ് അല്‍ ബഹ്റൈനി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, ഷുക്കൂര്‍ ആതവനാട്, സലാം പാപ്പിനിശ്ശേരി, ചാക്കോ ഊളക്കാടന്‍, വാഹിദ്, അബ്ദുല്‍ സലാം ചൊക്ലി, ഫിറോസ് അബ്ദുല്ല, ഹൈദ്രോസ് തങ്ങള്‍, ഹകീം വാഴക്കാല, സവാദ് സൈന്‍, യാസര്‍ ഹമീദ്, സി സമീര്‍, ടി കെ ഇഖ്ബാല്‍, റിഷാദ് ബിന്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.





