02
Apr 2024
Wed
02 Apr 2024 Wed
Indian expat wins last abudhabi big ticket draw worth 22 crore rupees

ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ നിര്‍ത്തിവച്ച അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ അവസാന 10 ദശലക്ഷം റിയാല്‍ സമ്മാനം ഇന്ത്യന്‍ പ്രവാസിക്ക്. ഖത്തറില്‍ 15 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രമേഷ് കണ്ണനാണ് 22.74 കോടി രൂപ സമ്മാനമായി ലഭിച്ചത്.(Indian expat wins last abudhabi big ticket draw worth 22 crore rupees)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ടിക്കറ്റ് വാങ്ങിയാല്‍ ഒന്ന് സൗജന്യമെന്ന ഓഫറില്‍ മാര്‍ച്ച് 29ന് രമേഷ് ഓണ്‍ലൈനായി വാങ്ങിയ 056845 എന്ന ടിക്കറ്റിനാണ് 10 ദശലക്ഷം ദിര്‍ഹം സമ്മാനമടിച്ചത്. 10 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് രമേഷ് പറഞ്ഞു.

എല്ലാമാസവും ടിക്കറ്റ് വാങ്ങുകയും സമ്മാനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് രമേഷ് പറയുന്നു. കഴിഞ്ഞമാസം ഗ്രാന്‍ഡ് പ്രൈസിന് ഒരക്കത്തിന്റെ മാത്രം വ്യത്യാസമാണ് തന്റെ ടിക്കറ്റിന് ഉണ്ടായിരുന്നതെന്നും ഒരുദിവസം താന്‍ വിജയിക്കുമെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുണ്യറമദാനില്‍ തനിക്ക് അല്ലാഹു ഭാഗ്യം കൊണ്ടുവന്നുതന്നുവെന്നും ഇതിലൂടെ താന്‍ അനുഗ്രഹീതനായെന്നും പ്രവാസി യുവാവ് വ്യക്തമാക്കി. നാട്ടില്‍ കുടുംബം വാടകവീട്ടിലാണ് കഴിയുന്നതെന്നും സമ്മാനത്തുക കൊണ്ട് സ്വന്തമായൊരു വീട് പണിയുമെന്നും യുവാവ് പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് രമേഷിന്റെ കുടുംബം.

ഏപ്രില്‍ 1 മുതല്‍ ബിഗ് ടിക്കറ്റ് വില്‍പ്പന തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതായി കഴിഞ്ഞദിവസം സംഘാടകര്‍ അറിയിച്ചിരുന്നു. യുഎഇ ഗെയിമിങ് റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.