അഹ്‌മദാബാദ്: ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ ഹോസ്റ്റലില്‍ നമസ്‌കരിച്ചതിന്റെ പേരില്‍ സംഘപരിവാര ആക്രമണത്തിന് വിധേയരായ ഏഴ് വിദേശ വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആറ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികളോടും ഒരു ഗാമ്പിയന്‍ വിദ്യാര്‍ത്ഥിയോടുമാണ് പഠന കാലാവധി കഴിഞ്ഞു എന്ന കാരണം പറഞ്ഞു ഒഴിഞ്ഞു പോവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ( 7-foreign-students-asked-to-vacate-gujarat-university-hostel-after-namaz-row )
|
ആക്രമണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അഫ്ഗാന്‍, ഗാമ്പിയന്‍ പ്രതിനിധി സംധം മാര്‍ച്ച് 16ന് വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഈ വിദ്യാര്‍ത്ഥികളുടെ പഠനം കഴിഞ്ഞതാണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ ചില കടലാസ് പണികള്‍ ബാക്കിയുള്ളതിനാലാണ് ഹോസ്റ്റലില്‍ തങ്ങുന്നതെന്നും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നീരജ് ഗുപ്ത പറഞ്ഞു. അവരുടെ രേഖകള്‍ ശരിയാക്കി നല്‍കിയതായും അവര്‍ക്ക് സുരക്ഷിതമായി നാട്ടിലേക്കു മടങ്ങാമെന്നും ഗുപ്ത പറഞ്ഞു. 300 ലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്.





