26
Apr 2024
Mon
26 Apr 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തന്ത്രപൂര്‍വം വിളിച്ചിറക്കി ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് മൊഴി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പതിനേഴുകാരിയെ വര്‍ക്കല വെണ്‍കുളം സ്വദേശികള്‍ ചേര്‍ന്ന് രാത്രി വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി കിളിമാനൂര്‍ പൊലീസ് പറഞ്ഞു.