തിരുവനന്തപുരം: കേരളത്തിൽ നാളെ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
|
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യതയുള്ളത്. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. ഇതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഭേദപ്പെട്ട മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ 13നും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 14ന് അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഈ ദിവസം മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/0wxJwIIV





