25
Apr 2024
Mon
25 Apr 2024 Mon
rahul vs modi

വയനാട്: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കിനില്‍ക്കേ പ്രചാരണം ഉഛസ്ഥായിലായി. യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളത്തിലെത്തും. ( Narendra modi and Rahul gandhi today in kerala election campaign )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ പ്രചാരണത്തിനായി ഇന്ന് മണ്ഡലത്തില്‍ എത്തും. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കും. 10 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയോടെയാണ് തുടക്കം. 11 മണിയോടെ പുല്‍പള്ളിയില്‍ കര്‍ഷക സംഗമത്തിലും തുടര്‍ന്ന് മൂന്ന് റോഡ് ഷോകളിലും പങ്കെടുക്കും.

വൈകിട്ട് 5.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാഹുല്‍ വോട്ടഭ്യര്‍ത്ഥിക്കും.

അതേസമയം, തൃശൂരിലും തിരുവനന്തപുരത്തും ഇന്ന് മോദി പ്രചാരണത്തിനെത്തും. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം. തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മോദി വോട്ടഭ്യര്‍ത്ഥിക്കും. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മൈതാനിയിലാണ് തിരുവനന്തപുരത്തെ പ്രചാരണം.