തിരുവനന്തപുരം: ജോലിസമയത്ത് മദ്യപിക്കുകയും മദ്യം കൈവശം വയ്ക്കുകയും ചെയ്ത 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. ഈ മാസം ഒന്ന് മുതല്‍ 15 വരെ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. സ്റ്റേഷന് മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ളവരാണ് മദ്യപിച്ച് ജോലിക്കെത്തിയത്. ( Alcohol use at duty time: 100-employees-facing-action-in-ksrtc )
|
60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷന് മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍മാര്‍, 9 ബദല്‍ കണ്ടക്ടര്‍, ഒരു സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിന് പിടികൂടിയത്.
പരിശോധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. 26 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരെയും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്.


