യുഎഇ: യുഎഇയില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ച പെരുമഴയ്ക്ക് ക്ലൗഡ് സീഡിങും കാരണമായതായി സൂചന. ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് യുഎഇ വര്‍ഷങ്ങളായി ക്ലൗഡ് സീഡിങ് നടത്തി കൃത്രിമമായി മഴപെയ്യിക്കാറുണ്ട്. മഴ തിമര്‍ത്തു പെയ്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും രാജ്യത്ത് ക്ലൗഡ് സീഡിങ് നടന്നിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ( Cloud seeding is also the reason for heavy rain in UAE )
|
സാധാരണ മേഘങ്ങളില്‍ മഴ സാധ്യത വര്‍ധിപ്പിക്കുന്നതിന് രാസവസ്തുക്കള്‍ വിതറുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിങ്. തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ അല്‍ ഐന്‍ വിമാനത്താവളത്തില്‍ നിന്ന് ദേശീയ കാലാവസ്ഥാ വിഭാഗം ക്ലൗഡി സീഡിങ് വിമാനങ്ങള്‍ അയച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകനായ അഹമ്മദ് ഹബീബ് വ്യക്തമാക്കി.
മഴ പെയ്ത് വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയെങ്കിലും മഴയെ പ്രതീക്ഷയോടെയാണ് അധികൃതര്‍ കാണുന്നത്. വെള്ളം ഒഴുകിപോകാനുള്ള വഴികള്‍ കൃത്യമായി ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.





