ആലപ്പുഴ: കൂട്ടുകാരന്റെ കാറില്‍ വീടിനു മുന്നില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍വഴുതി വീണ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അതേ വാഹനം കയറി മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍(50)ആണ് മരിച്ചത്. ഇടുക്കി ഉപ്പുതറ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ്.(health inspector dies after car run over him)
|
സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര കഴിഞ്ഞ് വീടിനു മുന്നില്‍ ഇറങ്ങിയപ്പോഴായിരുന്നു ശ്രീലാല്‍ കാല്‍ വഴുതി വീണത്. വീഴ്ചയില്‍ കാറിനടിയിലേക്ക് ശ്രീലാല്‍ ഉരുണ്ടുചെല്ലുകയും ഇതറിയാതെ സുഹൃത്ത് വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. കാറിന്റെ ചക്രം ശ്രീലാലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





