02
Apr 2024
Thu
02 Apr 2024 Thu
AAP MLA Amanulla Khan arrested by ED

ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അമാനുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചതിനു പിന്നാലെയാണ് മറ്റൊരു പാര്‍ട്ടി നേതാവിനെ കൂടി ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.(AAP MLA Amanulla Khan arrested by ED)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി വഖ്ഫ് ബോര്‍ഡില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് അമാനുല്ലാ ഖാന്റെ അറസ്റ്റ്. ആംആദ്മി പാര്‍ട്ടിയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ബിജെപിയുടെ മറ്റൊരു പാളിപ്പോയ നീക്കമാണ് അമാനുല്ലയുടെ അറസ്റ്റ് എന്ന് പാര്‍ട്ട് ഡല്‍ഹി ഘടകം എക്‌സില്‍ കുറിച്ചു. ഡല്‍ഹി മന്ത്രി അതീഷിയും ആം ആദ്മിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും അമാനുല്ലാ ഖാന്റ വീട് സന്ദര്‍ശിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക