28
Apr 2024
Fri
28 Apr 2024 Fri

‘മരിച്ചുവെന്ന് ഞാന്‍ കരുതി..’, മരണം മുന്നില്‍ക്കണ്ട മൂന്ന് മണിക്കൂറിനെക്കുറിച്ച് ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ ട്രാവല്‍ വ്‌ളോഗര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഞ്ചി: ഭര്‍ത്താവിനൊപ്പം സൈക്കിളില്‍ ലോകം ചുറ്റുന്നതിനിടെ ജാര്‍ഖണ്ഡില്‍ കഴിഞ്ഞമാസം കൂട്ടബലാത്സംഗത്തിനിരയായ ബ്രസീലിയന്‍ ട്രാവല്‍ വ്‌ളോഗറായ യുവതി ഒടുവില്‍ താന്‍ നേരിട്ട പീഡനാനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ഒരുമണിക്കൂറോളം നീണ്ട വിഡിയോയിലാണ് അന്നത്തെ അനുഭവങ്ങളെ കുറിച്ച് വ്‌ളോഗര്‍ മനസ്സ്തുറന്നത്. മരണം മുന്നില്‍ കണ്ട 3 മണിക്കൂറുകളെന്നാണ് അതെന്ന് യുവതി പറഞ്ഞു. തന്റെ ഭാര്യക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വ്‌ലോഗറുടെ ഭര്‍ത്താവും വീഡിയോയില്‍ വിവരിക്കുന്നു. മാര്‍ച്ചില്‍ ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍വച്ചാണ് ബ്രസീലിയന്‍ ട്രാവല്‍ വ്‌ലോഗര്‍ കൂട്ടബലാത്സംഗത്തിനിരയായത്.

‘ദുരന്തമായ കഥ അവസാനിപ്പിക്കാന്‍’ എന്ന തലക്കെട്ടിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. 59 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തങ്ങള്‍ ക്യാമ്പ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന സ്ഥലത്തേക്കെത്തിയ കുറ്റവാളികളില്‍ ഒരാളെ കാണിക്കുന്നു. എന്നാല്‍ തങ്ങള്‍ ഇനിയും യാത്രകള്‍ തുടരുമെന്ന് അവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ‘ഞങ്ങള്‍ മരണത്തെ അടുത്ത് കണ്ടിട്ടുണ്ട്, അത് ഞങ്ങളെ വളരെയധികം വേട്ടയാടിയിട്ടുണ്ട്. എന്നാള ഇത്തരം അനുഭവങ്ങളിലൂടെ നമ്മുടെ ജീവിത പദ്ധതി മാറാന്‍ പാടില്ല. എങ്ങനെ നില്‍ക്കണമെന്നും ശക്തരാകണമെന്നും മുന്നോട്ട് പോകണമെന്നും നാം അറിഞ്ഞിരിക്കണം.

പ്രതി തന്നെ പലതവണ തല്ലുകയും കത്തിമുനയില്‍ ബന്ദിയാക്കുകയും ചെയ്തുവെന്ന് സംഭവം വിവരിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു. ‘എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല, അവള്‍ മരിച്ചുവെന്ന് ഞാന്‍ കരുതി. അവള്‍ അവിടെ കുറ്റിക്കാട്ടില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് അവള്‍ എഴുന്നേല്‍ക്കുന്നത് ഞാന്‍ കണ്ടു. അതെനിക്ക് ആശ്വാസമേകി. എന്നാല്‍ അവളെ സംരക്ഷിക്കാന്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല- അദ്ദേഹം ഓര്‍ത്തു. പ്രതികള്‍ ഒന്നും കവര്‍ച്ച ചെയ്തില്ലെന്നും അവര്‍ ലക്ഷ്യമിട്ടത് അവളെ ബലാത്സംഗം ചെയ്യുക മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് എത്രമാത്രം ഗൗരവത്തോടെയാണ് വിഷയത്തെ സമീപിച്ചതെന്ന് തങ്ങള്‍ക്കറിയില്ല. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും അത്ര നല്ല സമീപനമല്ല തങ്ങള്‍ക്ക് ലഭിച്ചതെന്നും കൊതുകുകള്‍ നിറഞ്ഞ ഒരു മുറിയിലേക്കാണ് അവശയായ വ്‌ളോഗറെ പ്രവേശിപ്പിച്ചതെന്നും വീഡിയോയിലൂടെ ദമ്പതികള്‍ ആരോപിച്ചു.
സംഭവത്തിന് ശേഷം ദമ്പതികള്‍ ഇന്ത്യ വിട്ടിരുന്നു.

travel vlogger ‘raped’ in Jharkhand posts video recalling ordeal