ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
|
ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ http://airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം. ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





