17
Apr 2024
Sat
17 Apr 2024 Sat

ദുബായ്: എമിറേറ്റ്സുകളിൽ വ്യാപക നാശഷ്ടങ്ങൾ ഉണ്ടാക്കിയതിന് പിന്നാലെ യുഎഇയിൽ വീണ്ടും മഴയെത്തുന്നു. ഇടിമിന്നലും ഉണ്ടാകുമെന്നാണ് പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മഴ നേരിടാൻ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച യുഎഇയില്‍ പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
മ​ഴ​ക്കെ​ടു​തി​യി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും യുഎഇ ഭരണാധികാരി​ ഷെയ്ഖ് മുഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്യാൻ കഴിഞ്ഞ ദിവസം നി​ർ​ദേ​ശം ന​ൽ​കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക