കൊല്ലം: കുണ്ടറ മുളവന ചന്തയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനപ്പൂര്‍വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തിയെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍. ഉടന്‍ ചികില്‍സ തേടിയെന്നും സഹിക്കാനാവാത്ത വേദനയാണെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ വലത്തേ കണ്ണ് മൂടിക്കെട്ടിരിയിരിക്കുകയാണ്.(BJP Kollam candidate Krishnakumar alleges attack against him during campaign)
|
കൃഷ്ണകുമാര്‍ പറയുന്നത് ഇങ്ങനെ:
“കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു സംഘം ഉണ്ടായി. തിക്കും തിരക്കുമായിരുന്നു. ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. കാരണം, അതിനു തൊട്ടുമുമ്പുണ്ടായ വേദിയില്‍ തൃശ്ശൂര്‍ പൂരത്തിലെ വീഴ്ചയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അത്ര ഗുരുതരമായിരുന്നു ആ വിഷയം. അതുകഴിഞ്ഞുള്ള യോഗത്തിലാണ് സംഭവം. യോഗത്തിനിടെ പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ണിലേക്കൊരു സാധനം കുത്തി. അറിയാതെ കുത്തിയതാണെന്നാണ് ആദ്യം മനസ്സിലാക്കിയത്. എന്നാല്‍ അത് ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കിയതാണെന്ന് പിന്നീട് തോന്നുന്നു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കോര്‍ണിയയില്‍ നിന്നും ചെറിയ കരട് കിട്ടി. ഹെമറേജ് പോലെയും വന്നിരിക്കുന്നു. സഹിക്കാന്‍ പറ്റാത്ത വേദനയാണ്” സംഭവത്തില്‍ പരാതി കൊടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. അത് അനുസരിച്ച് നീങ്ങുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





