06
Apr 2024
Mon
06 Apr 2024 Mon
8 year old boy dies after electric post fell on him

ആലുവ: ആലുവയില്‍ ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയില്‍പെട്ട് എട്ടുവയസ്സുകാരന്‍ മരിച്ചു. പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്.(8 year old boy dies after electric post fell on him)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയ മുഹമ്മദ് ഇര്‍ഫാന്റെ മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു.

മരം കടപുഴകി ലൈനിനു മുകൡലേക്ക് വീണതിനെ തുടര്‍ന്നാണ് പോസ്റ്റ് ഒടിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക