പത്തനംതിട്ട: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെയ്‌പ്പെടുത്തത് നാട്ടില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം റാന്നിയിലാണ് സംഭവം. റാന്നി വലിയ കലുങ്ക് സ്വദേശിനി ചിന്നമ്മയെ കോവിഡ് ബൂസ്റ്റര്‍ ഡോസ് എന്ന് പറഞ്ഞാണ് കുത്തിവച്ചത്. ( Unknown came home and injected; Panicked old lady )
|
മൂന്നാമത്തെ ഡോസ് വാക്‌സിന്‍ നല്‍കാന്‍ എത്തിയതാണെന്നാണ് ബൈക്കില്‍ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. ചിന്നമ്മ വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവയ്പ്പിക്കുകയായിരുന്നു.
നടുവിന് ഇരുവശത്തും ഇഞ്ചക്ഷന്‍ നല്‍കി എന്നാണ് ചിന്നമ്മ പറയുന്നത്. കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കുത്തിവയ്പ്പിന് പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.





