26
Apr 2024
Fri
26 Apr 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: അതിരാവിലെ തന്നെ കുടുംബത്തോടൊപ്പം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.

നാല് വര്‍ഷം മുന്‍പ് തന്നെ കുടുംബത്തോടെ തിരുവനന്തപുരത്ത് നിന്നും ഇവിടേക്ക് വോട്ട് മാറ്റിയിരുന്നു. മുക്കാട്ടുകരയിലെ നെട്ടിശ്ശേരിയിലെ വാടകവീട്ടിലാണ് അദ്ദേഹവും കുടുംബവും നിലവില്‍ താമസിക്കുന്നത്. ബൂത്തിലെ ആദ്യ വോട്ടര്‍മാരായി എത്തിയതും സുരേഷ്?ഗോപിയും കുടുംബവുമാണ്.

അതേസമയം കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് പുരോഗമിക്കുന്നു. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണ്. ചൂട് കൂടും മുമ്പ് വോട്ട് ചെയ്യാനുള്ള ശ്രമവും ഇന്ന് ജുമുഅ ദിവസമാണെന്നതും രാവിലെ പോളിങ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആദ്യ മണിക്കൂറില്‍ തന്നെ പോളിങ് 5 ശതമാനം കടന്നു.

നിലവില്‍ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. രാവിലെ 8.30ന് ഉള്ള കണക്ക് പ്രകാരം ഇവിടെ പോളിങ് ശതമാനം 6.40 ആയി. കാസറഗോഡ് ആണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്, 3.10 ശതമാനം.

ആറ്റിങ്ങല്‍6.30,
കൊല്ലം5.80,
പത്തനംതിട്ട5.50,
മാവേലിക്കര5.30,
ആലപ്പുഴ5.20,
കോട്ടയം5.40,
കോട്ടയം5.40,
ഇടുക്കി4.90,
എറണാകുളം6.20,
ചാലക്കുടി5.90,
തൃശൂര്‍6.10,
ആലത്തൂര്‍5.30,
പാലക്കാട്5.80,
പൊന്നാനി5.70,
മലപ്പുറം5.30,
കോഴിക്കോട്5.80,
വയനാട്5.20,
വടകര5.10,
കണ്ണൂര്‍5.96
എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

Loksabha election 2024, phase 2, Kerala polling live update)