07
Apr 2024
Mon
07 Apr 2024 Mon

കണ്ണൂര്‍: വിദ്വേഷപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കേസെടുക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നീതി പൂര്വകവുമാവുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി ജില്ലാതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടി എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധികാരം നിലനിര്ത്താങൻ വേണ്ടി വിദ്വേഷവും വര്ഗീപയതയും വിളമ്പുന്ന പ്രധാനമന്ത്രി നാടിന് അപമാനമാണെന്നും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലുടനീളം പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടുള്ള പരാമർശങ്ങളാണുള്ളത്. എന്നിട്ടും നോക്കുകുത്തിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബി ശംസുദ്ദീൻ മൗലവി,മുസ്തഫ നാറാത്ത്,സുനീര്‍ പൊയ്ത്തുംകടവ്,ഇഖ്ബാല്‍,സമീറ തുടങ്ങിയവർ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക