|
പെരുമ്പാവൂര്‍: കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ആലാട്ടുചിറ ഏമ്പക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം നടന്നത്. ഏമ്പക്കോട് നെടുമ്പിള്ളില്‍ (സിദ്ധാര്‍ഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകള്‍ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോള്‍. നാളെയാണ് സ്വാതിയുടെ വിവാഹ നിശ്ചയം.
മൂലമറ്റം സെയ്ന്റ് ജോസഫ് കോളേജില്‍ ഒരുമിച്ചു പഠിച്ച സ്വാതിയും ജോമോളും ഉറ്റ സുഹൃത്തുക്കളാണ്. സ്വാതി നോയിഡയിലും ജോമോള്‍ ബംഗളൂരുവില ജോലി ചെയ്യുകയാണ്. സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉള്‍പ്പെടെ അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഉരുണ്ട പാറയില്‍ നിന്ന ജോമോള്‍ കാല്‍വഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





