10
Apr 2024
Tue
10 Apr 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) നടത്തുന്ന യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു. ഉദ്യോഗാര്‍ഥികളില്‍ നിന്നുള്ള ഫീഡ്ബാക്ക് കണക്കിലെടുത്താണ് പരീക്ഷാ തീയതി നീട്ടിയതെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു. ജൂണ്‍ 16ന് നടത്തേണ്ട പരീക്ഷ രണ്ടു ദിവസം കഴിഞ്ഞ് ജൂണ്‍ 18ലേക്കാണ് മാറ്റിവെച്ചത്.

ജൂണ്‍ 16ന് തന്നെയാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വരുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷയും എഴുതാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നെറ്റ് പരീക്ഷ രണ്ടുദിവസത്തേയ്ക്ക് നീട്ടിയത്.

ഒഎംആര്‍ മോഡിലാണ് രാജ്യമൊട്ടാകെ യുജിസി നെറ്റ് പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്. പരീക്ഷ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉടന്‍ വിജ്ഞാപനം ഇറക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക