27
May 2024
Wed
27 May 2024 Wed
kerala electricity usage

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് ഇനി ലോഡ് ഷെഡിങും വരുമോ?. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ( Will there be load shedding in the state? The decision will be known tomorrow )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അപ്രഖ്യാപിത പവര്‍ കട്ടില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ലോഡ് ഷെഡിങ് ആലോചന.

മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. ലോഡ് ഷെങിഡ് ഇല്ലാതെ മുന്നോട്ട് പോവുക പ്രസാസമാണെന്നാണ് കെഎസ്ഇബി നിലപാടെങ്‌ലിലും നിലവില്‍ ഉടന്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് സംസ്ഥാനം കടന്നു പോവുന്നത്. ജൂണ്‍ പകുതിക്കു മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. വൈദ്യുതി ശൃംഖലയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം.