02
May 2024
Thu
02 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബി: അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് ആലു നഹ്യാൻ (87) അന്തരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവൻ ആണ്. അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധിയായിരുന്നു. യുഎഇ പ്രസി‍‍ഡൻഷ്യൽ കോർട്ട് മരണം സ്ഥിരീകരിച്ചു.

അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാനുമായിരുന്നു. സുപ്രീം പെട്രോളിയം കൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനുമായും പ്രവർത്തിച്ചു.

UAE President mourns passing of Tahnoun Bin Mohammed