08
May 2024
Thu
08 May 2024 Thu
no load shedding in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടതില്ലെന്ന് സര്‍ക്കാര്‍. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.(no load shedding in Kerala )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോഡ് ഷെഡിങ് ഉണ്ടാവില്ലെങ്കിലും ചില ഇടങ്ങളില്‍ വൈദ്യുതി ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വരും. കെഎസ്ഇബി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കും.

വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കൊടുംചൂട് തുടരുകയും വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു യോഗം ചേര്‍ന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക