02
May 2024
Sat
02 May 2024 Sat
Air India flight with 180 passengers collides with tug tractor at Pune Airport runway

ദുബൈ: ഇന്ത്യയുടെ ബജറ്റ് വിമാന സേവനദാതാക്കളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങി. ഗള്‍ഫ് റൂട്ടുകളില്‍ പ്രവാസികളുടെ പ്രധാന ആശ്രയമായ എയര്‍ ഇന്ത്യ എക്‌സപ്രസ് യുഎഇയില്‍ നിന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയിലെ റാസല്‍ ഖൈമയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നോയിലേക്കാണ് പുതിയ സര്‍വീസ്. ആദ്യ വിമാനം മെയ് 2 വ്യാഴാഴ്ച്ച യുഎഇയില്‍ നിന്ന് പറന്നുയര്‍ന്നു. യുപി തലസ്ഥാനമായ ലഖ്‌നോയില്‍ നിന്നുള്ള ഒമ്പതാമത് അന്താരാഷ്ട്ര സര്‍വീസ് ആണ് റാസല്‍ഖൈമയിലേക്കുള്ളത്. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ സര്‍വീസ്.