02
May 2024
Sat
02 May 2024 Sat
Kerala youth went missing in Abu dhabi found dead

അബൂദൂബിയില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ കാളത്ത് സലീം-നഫീസത്ത് ദമ്പതികളുടെ മകന്‍ ഷെമീലിനെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.(Kerala youth went missing in Abudhabi found dead)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 31ന് ഷെമീലിനെ കാണാതായത്. ഷെമീലിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

എംകോം ബിരുദധാരിയായ യുവാവ് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. മാര്‍ച്ച് 31ന് ഷെമീല്‍ ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന യുവാവിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു.