28
May 2024
Sun
28 May 2024 Sun
two drowned in Pathanapuram Kalladayar

കൊല്ലം പത്തിനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ യുവാവും രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവായ 20കാരനും കല്ലടയാറ്റില്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ വലിയ മഠം വീട്ടില്‍ സുരേഷിന്റെ മകന്‍ സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഴംഗസംഘമാണ് കടവില്‍ കുളിക്കാനിറങ്ങിയത്. സുജിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ബന്ധുവായ നിഖില്‍. കയത്തില്‍ അകപ്പെട്ട നിഖിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുജിനും മുങ്ങിപ്പോവുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ വിട്ടുനല്‍കും.