തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വഴിയാണ് യാത്ര തിരിച്ചത്. സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. കേന്ദ്ര അനുമതിയോടെ ആണ് യാത്ര.
|
ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുമുണ്ടായിരുന്നില്ല. സിപിഎമ്മിന് സ്വാധീനമുള്ള ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും പ്രചാരണത്തിന് പിണറായിക്ക് ക്ഷണം ഇല്ല.
മുഖ്യമന്ത്രി എന്ന് മടങ്ങുമെന്ന വിവരം അറിവില്ല. ഏതാനും ദിവസം ഓഫീസിൽ ഉണ്ടാകില്ല എന്ന അറിയിപ്പ് മത്രം ആണ് സ്റ്റാഫിന് കിട്ടിയ വിവരം.
CM Pinarayi leaves for Dubai on private visit





