പാലക്കാട്: പാലക്കാട് കൊട്ടെക്കാടില്‍ കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറമാന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടെയും ദേവിയുടെയും മകന്‍ എ വി മുകേഷ്(34)ആണ് കൊല്ലപ്പെട്ടത്.(Mathrubhumi News cameraman killed in wild elephant attack during reporting)
|
ബുധനാഴ്ച രാവിലെയാണ് സംഭവം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ആന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടിഷയാണ് ഭാര്യ. ദീര്‍ഘകാലം ഡല്‍ഹിയിലും മുകേഷ് ജോലി ചെയ്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





