25
May 2024
Wed
25 May 2024 Wed
sslc result 2024 kerala

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തി. 99.69 ശതമാനം പേര്‍ വിജയിച്ചു. 71831 പേര്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കുറവാണ്. 0.01 ശതമാനത്തിന്റെ കുറവാണ്. ( Kerala SSLC Result 2024 live ).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.

892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്‌. ക​ഴി​ഞ്ഞ വ​ർ​ഷം 99.7 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ ഉ​ണ്ടാ​യ​ത്‌.

വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്.
പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത്തവണ 11 ദിവസം നേരത്തെയാണ് എസ്എസ്എല്‍സി ഫലം പുറത്തു വരുന്നത്. പരീക്ഷ ഭവന്റെയും പിആര്‍ഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. നാല് മണി മുതല്‍ സൈറ്റ് ലഭ്യമാവും.

എസ്എസ്എല്‍സി റിസള്‍ട്ട് അറിയാവുന്ന വെബ്‌സൈറ്റുകള്‍ ഇവയാണ്. എസ്എസ്എല്‍സി റജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കി ഫലം തിരയാം. ടി.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി, എ.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. കൈ​റ്റി​ന്റെ ‘സ​ഫ​ലം 2024’ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഫ​ല​മ​റി​യാം.

https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in/index.php/results