10
May 2024
Thu
10 May 2024 Thu
keem 2024 exam alert

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സമയക്രമം പുതുക്കി. എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 5മുതല്‍ 9വരെ നടത്തും. ( Kerala engineering, Pharmacy entrance (KEEM) schedule )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ജിനിയറിങ് പ്രവേശന പരീക്ഷ 5 മുതല്‍ 9വരെ, രാവിലെ 10മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. ഫാര്‍മസി പ്രവേശന പരീക്ഷ 9ന് വൈകിട്ട് 3.30മുതല്‍ 5വരെയുമാണ്. എന്‍ജിനിയറിങ് എന്‍ട്രന്‍സിന് വിദ്യാര്‍ത്ഥികള്‍ രാവിലെ ഏഴരയ്ക്കും ഫാര്‍മസി പരീക്ഷയെഴുതുന്നവര്‍ ഉച്ചയ്ക്ക് ഒന്നിനും പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ www.cee.kerala.gov.in വെബ്‌സൈറ്റില്‍. ഹെല്‍പ്പ് ലൈന്‍- 04712525300

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക