25
May 2024
Mon
25 May 2024 Mon
Ponnani boat accident

പൊന്നാനി: പൊന്നാനിയില്‍ മീന്‍ പിടിക്കുകയായിരുന്ന ബോട്ട് കപ്പലിടിച്ച് 2 പേരെ കാണാതായി. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ( Fishing boat rammed into ship at Ponnani; Two people are missing )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ നാലുപേരെ കപ്പലുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചിലിനായി നാവികസേനയുമെത്തും.

അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക് മൈല്‍ അകലെ വച്ചാണ് ബോട്ട് കപ്പലില്‍ ഇടിച്ചത്.