കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ആംബുലന്‍സിന് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റു മരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ്(57) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ( Kozhikkode ambulance crashed into electrice post patient died )
|
കോഴിക്കോട് മിംസ് ആശുപത്രിക്കു സമീപത്താണ് അപകടമുണ്ടായത്. മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി രോഗിയെ മിംസിലേക്ക് മാറ്റുന്നതിനിടെയാണ് ദുരന്തം.
സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


