28
May 2024
Sat
28 May 2024 Sat
Pinarayi Vijayan about Chooralmala

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. (Pinarayi returned to Kerala after visiting abroad ) 21ന് മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍, യാത്ര വെട്ടിച്ചുരുക്കി മുന്‍കൂട്ടി അറിയിച്ചതിലും നേരത്തേ മടങ്ങി വരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും വിദേശ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദര്‍ശനമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന വേളയില്‍ മുഖ്യമന്ത്രി കുടുംബ സമേതം ഉല്ലാസ യാത്ര പോയത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും മുമ്പുള്ള മുഖ്യമന്ത്രിയുടെ യാത്രയും വിമര്‍ശന വിധേയമായി.